കൊച്ചി :കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് എറണാകുളം റൂറൽ ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയായ പള്ളത്താംകുളങ്ങര അഞ്ചലശ്ശേരി വീട്ടിൽ ആദർശ് (കുഞ്ഞൻ 34) എന്നയാളാണ് മുനമ്പം പൊലീസിന്‍റെ പിടിയിലായത്
സുഹുത്തുക്കുളാടൊപ്പം ന്യൂ ഇയർ ആഘോഷങ്ങൾക്കായി ചെറായിയിൽ എത്തിയതായിരുന്നു ഇയാള്‍.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മുനമ്പം ഡി.വൈ.എസ്.പി എസ്.ബിനുവിന്‍റെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ എ.എല്‍.യേശുദാസ്, എസ്.ഐ ശ്യാംകുമാർ.കെ.എസ്, സി.പി.ഒ മാരായ ലെനീഷ് വി.എസ്, അഭിലാഷ് കെ.എസ്, ബെൻസി.കെ.എ, ലിജിൽ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

