പെരുമ്പാവൂരില്‍ തീയറ്റര്‍ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇവിഎം തീയറ്ററിലെ ജീവനക്കാരനായ തമിഴ്നാട് തിരുണ്ണാമല സ്വദേശി മണികണ്ഠനെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് തീയറ്ററിനുള്ളില്‍
മണികണ്ഠന്‍റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ജീവനക്കാരോട് സംസാരിച്ച ശേഷമാണ് മണികണ്ഠന്‍ തീയറ്ററിനുള്ളില്‍ കയറിയത്.

തീയറ്ററിലെ ജനറേറ്റര്‍ റൂമിന് സമീപത്തെ മുറിയിലാണ് ഇയാളുടെ മൃതദേഹം കണ്ടത്. ഇന്ധനം സ്വയം ദേഹത്ത് ഒഴിച്ച് ആത്മഹത്യ ചെയ്തതാവാമെന്നാണ് സംശയം. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 8 വര്‍ഷത്തോളമായി മണികണഠന്‍ ഇവിഎം തീയറ്ററില്‍ ജോലി ചെയ്യുന്നു. ആദ്യം തീയറ്ററിലെ ക്യാന്റീനിലായിരുന്നു ജോലി നോക്കിയിരുന്നത്. 4 വര്‍ഷം മുന്‍പാണ് ഇയാള്‍ തീയറ്റര്‍ ജോലിയിലേക്ക് പ്രവേശിച്ചത്.

