അങ്കമാലി :ബൈക്കിടിച്ച് യുവാവ് മരിച്ചു. എടക്കുന്ന് ചിറ്റിനപ്പിള്ളി വര്‍ഗ്ഗീസ്, റീത്ത ദമ്പതികളുടെ മകന്‍ ഷോണു (29 ) ആണ് മരിച്ചത്. കറുകുറ്റി ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രിയില്‍ എലഗന്‌സ് ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മണ്ടപ്പിള്ളി സജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ഇരുവരും റോഡ് മുറിച്ച് കടക്കുമ്പോള്‍ തൃശൂര്‍ ഭാഗത്ത് നിന്നു വന്ന ബൈക്കിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഷോണു തല്‍ക്ഷണം മരിച്ചു. ചീനി കുപ്പി കമ്പനിയിലെ തൊഴിലാളിയാണ് ഷോണു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഷോണുവിന്റെ സഹോദരന് :ഷെറിന് വർഗ്ഗീസ്.


