Kerala

ക്രൈസ്തവ സന്ന്യസ്ഥരുടെ വിദ്യാഭ്യാസ രംഗത്തെ സേവനങ്ങൾ മഹത്തരം: മാണി സി കാപ്പൻ

 

ഭരണങ്ങാനം: കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സന്ന്യാസ സമൂഹം ചെയ്തു വരുന്ന സേവനങ്ങൾ മഹത്തരമാണെന്നും ഇത് എക്കാലവും സ്മരിക്കപ്പെടുമെന്നും മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഭരണങ്ങാനം സേക്രട്ട് ഗേൾസ് ഹൈസ്ക്കൂളിൻ്റെ 92 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമൂലം കേരളത്തിൻ്റെ സാമൂഹ്യ രംഗത്ത് ഗുണപരമായ നേട്ടങ്ങൾ ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊവിൻഷ്യൽ സുപ്പീരിയർ സി ജെസി മരിയ അധ്യക്ഷത വഹിച്ചു.

ഫാ ജോസ് വള്ളോംപുരയിടം, സി ആനി കല്ലറങ്ങാട്ട്, പഞ്ചായത്ത് പ്രസിഡൻറ് ലിസി സണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, സിനിമാ താരം മിയ, പെണ്ണമ്മ തോമസ്, റ്റി സി തോമസ്, ഡി ശ്രീദേവി, മിനിമോൾ മാത്യു, സി ഷൈനി തോമസ്, സി ലില്ലിക്കുട്ടി ചെറിയാൻ, സി ആൻസിലിൻ, സി ആൻസ് കരിമ്പനാൽ, സി ഷേർളി ജോർജ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സി ഷൈനി തോമസ്, സി ലില്ലിക്കുട്ടി ചെറിയാൻ, സി മേരിക്കുട്ടി സിറിയക് എന്നിവർക്കു യാത്രയയപ്പും നൽകി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top