പാലാ: ശ്രീനാരായണഗുരുദേവ തൃക്കരങ്ങളാല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തില്‍ 2023 ഒക്ലോബര്‍ 1, 2 (ഞായര്‍, തിങ്കള്‍) തീയതികളില്‍
അഷ്ടമംഗല ദേവപ്രശ്നം നടക്കുകയാണ്. കോട്ടൂർ ശ്രീ. പ്രസാദ് നമ്പീശൻ അവർകളാണ് മുഖ്യ ദൈവജ്ഞൻ. ശ്രീ. രതീഷ് പണിക്കർ കായമ്മ സഹ ദൈവജ്ഞനും ശ്രീ. സനീഷ് വൈക്കം എന്നിവരുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷമാണ് അഷ്ടമംഗല ദേവപ്രശ്നം ആരംഭിക്കുന്നത്.

“പിതൃ തര്‍പ്പണത്തിന് വളരെ പുണ്യ പ്രസിദ്ധമാണ് ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രം. നിത്യവും പിതൃതര്‍പ്പണവും പിതൃകർമങ്ങളും നടക്കുന്ന നമ്മുടെ ക്ഷേത്ര
സങ്കേതത്തിൽ ശക്തമായ വൈഷ്ണവ ചൈതന്യം കുടികൊള്ളുന്നതായും ആചൈതന്യത്തെ ചുറ്റുമതിലിനു വെളിയിലായി പ്രത്യേകം ക്ഷേത്രം നിര്‍മിച്ച് പ്രതിഷ്ഠിക്കേണ്ടതാണെന്നും പ്രമുഖ ദൈവജ്ഞൻ ശ്രീ. പ്രസാദ് നമ്പീശന്റെ നേതൃത്വത്തിൽ നടത്തിയ ഒറ്റരാശിയില്‍ തെളിയുകയുണ്ടായി. വിഷ്ണു ക്ഷേത്രം വരുന്നതോടെ മുന്‍കാലങ്ങളിലെ പോലെ പിതൃക്കളെ സമർപ്പിക്കുന്നതിനുള്ള ഒരു സങ്കേതമായി നമ്മുടെ ക്ഷേത്രം മാറുകയാണ്.
അതോടൊപ്പം ക്ഷേത്രത്തില്‍ വിപുലമായ സാകര്യങ്ങളോടെയുള്ള ഓഡിറ്റോറിയവും മറ്റ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ദേവഹിതം അറിയു
ന്നതിനും കൂടി വേണ്ടിയാണ് അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ മംഗളകര്‍മ്മത്തില്‍ എല്ലാ ഭക്തജനങ്ങളും
പങ്കെടുക്കണമെന്ന് ദഗവത്നാമത്തിൽ ക്ഷണിക്കുന്നു.
പ്രസിഡണ്ട് എ എൻ ഷാജി;വൈസ് പ്രസിഡണ്ട് സതീഷ് മണി;സെക്രട്ടറി ഒ എം സുരേഷ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

