Kerala

ഇടമറുക് ഹെൽത്ത് സെന്റർ ( പൈകടപ്പീടിക ) – പയസ്മൗണ്ട് – കുറുമണ്ണ് റോഡിലെ ആദ്യപാലം ബലക്ഷയത്തിൽ

 

കോട്ടയം :മേലുകാവ്മറ്റം : മേലുകാവ് – കടനാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടമറുക് ഹെൽത്ത് സെന്റർ ( പൈകടപ്പീടിക ) – പയസ്മൗണ്ട് – കുറുമണ്ണ് PWD റോഡിൽ പൈകടപ്പീടിക നിന്ന് 200 മീറ്റർ ദുരത്തിൽ ഉള്ള ആദ്യത്തെ പാലം സിമിന്റ് കട്ടകൾ ഇളകി പോയി പാലത്തിന്റെ കമ്പികൾ വരെ ഇളകി പോയിരിക്കുന്നു.

 

മേലുകാവ് കാഞ്ഞിരം കവല കയറ്റം കയറി പോകാൻ പറ്റാത്ത ഭാരമേറിയ വാഹനങ്ങൾ ഈ വഴിയിലൂടെ ആണ് പോകുന്നത്. അടിയന്തരമായി ഇവിടെ നല്ല പാലം പണിയാനും, ഈ റോഡ് BMBC നിലവാരത്തിൽ ടാർ ചെയ്യാനും ആംആദ്മി പാർട്ടിയുടെ മേലുകാവ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ താഷ്കെന്റ് പൈകട , ആന്റി കറഷൻ വിംഗ് കൺവീനർ നോയൽ സാമൂവൽ വയൽമുണ്ടക്കൽ കമ്മിറ്റി അംഗങ്ങൾ ആയ മാത്യുക്കുട്ടി താഴെത്തേൽ ,

 

തോമസ് മൂക്കൻത്തോട്ടം , റോയി ജോർജ് , ജോസ് ഇളംപ്ലാശേരിൽ , ജോഷി കുന്നത്ത്, ബിജോ അഞ്ചുകണ്ടത്തിൽ, ബന്നി തോമസ് താഴത്തുവരിയ്ക്കയിൽ, എ. ഡി. സ്റ്റീഫൻ അറയ്‌ക്കൽ , മാത്യു തുളുവനാനിയ്ക്കൽ എന്നിവർ ബന്ധപ്പെട്ട PWD അധികാരികളോട് ആവിശ്യപ്പെട്ടു.

മുഖചിത്രം പാലത്തിന്റെ കോൺക്രീറ്റ് അടർന്നു കമ്പികൾ തെളിഞ്ഞ  അടിഭാഗവും.,മേൽ ചിത്രം പാലത്തിന്റെ മുകൾ ഭാഗവുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top