
കൊച്ചി: എറണാകുളത്ത് വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളിയായ പീറ്റർ നായിക് ആണ് പിടിയിലായത്.
ഇയാളുടെ കൈവശം നിന്നും 11 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാളുടെ കൂട്ടാളികളെ തൃശൂരിൽ നിന്നു പിടികൂടി. ഇവരിൽ നിന്നു 80 കിലോ കഞ്ചാവും പിടിച്ചെടുത്തു.

