കോട്ടയം: പാലായിൽ വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്കെതിരെ കേസെടുത്തു. പാലാ സ്റ്റേഷനിലെ ബിജു, പ്രേംസൺ എന്നീ പൊലീസുകാർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ലഹരി കൈവശമുണ്ടെന്ന് ആരോപിച്ച് ക്രൂരമായ മര്‍ദ്ദനമേറ്റ പെരുമ്പാവൂർ സ്വദേശി പാർഥിവിന്‍റെ പരാതിയിലാണ് കേസ്. ഞായറാഴ്ചയായിരുന്നു സംഭവം.

പൊലീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ടുണ്ട്. പാലാ ഡിവൈഎസ്പിയാണ് കോട്ടയം എസ്പിക്ക് റിപ്പോർട്ട് നൽകിയത്. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി ഡിഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

