Crime

യുഎഇയിൽ ഡ്രോൺ ആക്രമണം : രണ്ട് ഇന്ത്യക്കാരടക്കം മൂന്നു പേർ കൊല്ലപ്പെട്ടു

യുഎഇയിൽ ഡ്രോൺ ആക്രമണം : രണ്ട് ഇന്ത്യക്കാരടക്കം മൂന്നു പേർ കൊല്ലപ്പെട്ടുയുഎഇുടെ തലസ്ഥാനമായ അബുദാബിയിലെ മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾക്കു നേരേ ഡ്രോൺ ആക്രമണം. ഇന്നുച്ചയോടെയാണ് ആക്രമണമുണ്ടായത്.

 


വ്യവസായ മേഖലയിലെ എണ്ണ ടാങ്കറുകൾക്കു നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയും കൊല്ലപ്പെട്ടു. യെമനിലെ ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടു. യുഎഇ പൊലീസ് അന്വേഷണം തുടങ്ങി.
പൊട്ടിത്തെറിയിൽ മൂന്ന് ടാങ്കറുകൾക്കു തീ പിടിച്ചു. ഇവിടെ ഉണ്ടായിരുന്ന മൂന്നുപേരാണ് മരിച്ചത്. ആറുപേർക്ക് സാരമായി പരുക്കേറ്റു. ഇവരെ അബുദാബിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. യുഎഇ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഡ്രോണുകൾ ഇടിച്ചിറക്കിയതെന്നതാണ് പ്രധാന വെല്ലുവിളി. ഇന്ത്യ, യുഎസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും ഇതിനടുത്താണ്.

അബുദാബി വിമാനത്താവളത്തിന് സമീപത്തും സ്ഫോടനമുണ്ടായി, വിമാനത്താവളത്തിൻറെ പുതിയ നിർമ്മാണ മേഖലയിലും സ്ഫോടനമുണ്ടായി. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തുടനീളം ഹൈ അലർട്ട് പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി ഏറ്റെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top