ഇടുക്കി :ആദ്യ കാല കുടിയേറ്റ കർഷകൻ ഡോമിനിക്ക് നാലുനടിയില് നാടിന്റെ യാത്ര മൊഴി ഇന്നലെ അന്തരിച്ച ഡോമിനിക് നാലുനടിയുടെസംസ്കാരം ഇന്ന് ഉടയാഗിരി പള്ളിയിൽ നടന്നു.100 കണക്കിന് ആളുകൾ ഡോമിനിക് നാലുനടിക്ക് അന്തിമോപചാരം അർപ്പിക്കാൻ നാടിന്റെ നാനാ ഭാഗത്തു നിന്നും ആളുകൾ എത്തിയിരുന്നു.മന്ത്രി റോഷി ആഗസ്റ്റിൻ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. ഡീൻ കുര്യാക്കോസ് എംപി. അനുശോചനം രേഖപ്പെടുത്തി.

പഴയകാല കോൺഗ്രസ് നേതാവാണ് .ബ്ലോക്ക് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കുടിയേറ്റ കാലഘട്ടം മുതൽ ഈ മേഖലയിലെല്ലാം പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്ന പഴയ തലമുറയിലെ കോൺഗ്രസ്സിൻ്റെ സ്നേഹമുഖം ആയിരുന്നു.ജില്ലയിൽ ഉടനീളം ഉള്ള പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും ആഴമായ സൗഹൃദം കാത്ത് സൂക്ഷിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുകയും പുഞ്ചിരിയോടു കൂടി സൗഹൃദം പുതുക്കി കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്ന സൗമ്യ സാന്നിധ്യമായിരുന്നു .
ചില വർഷങ്ങളായിട്ട് ആരോഗ്യ പ്രശ്നങ്ങളിൽ ആയിരുന്നതിനാൽ പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും അദ്ദേഹം സജീവമായിരുന്നില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആശയങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് കഠിനമായ കാലഘട്ടങ്ങളിൽ നിരവധി പ്രവർത്തനപരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള പാർട്ടിയുടെ സന്തത സഹചാരീ ആയിരുന്നു.ഭാര്യ രാമപുരം ഇഞ്ചനാനിക്കൽ ത്രേസമ്മ. മക്കൾ പോൾ,സജി, സനോജ്, ബൈജു, അജീഷ്,പ്രദീപ്,ഷിൻഷാ
മരുമക്കൾ ഷർലറ്റ്, ബിന്ദു, റെനിയ, ഷിജി, ടിന്റു, ജാസ്മിൻ,

