തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർമാർ സമരത്തിലേക്ക്. നവംബർ എട്ടിനാണ് സംസ്ഥാനത്തെ റസിഡന്റ് ഡോക്ടർമാർ പണിമുടക്കുക. നവംബര്‍ എട്ടാം തീയതി പിജി ഡോക്ടർമാരും ഹൗസ് സർജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിച്ച് സമരം നടത്തും. സ്റ്റൈപ്പൻഡ് വർധന, തൊഴിലിടത്തെ സുരക്ഷ തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.


