ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മലിനീകരണ അവലോകന യോഗം വിളിച്ചു.പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആണ് യോഗം വിളിച്ചുചേര്‍ത്തത്.കേന്ദ്രത്തിന്റെ വായുമലിനീകരണ നിയന്ത്രണ പദ്ധതിയില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി മന്ത്രി കൂടിയാലോചന നടത്തും.

നേരത്തെ, വായുമലിനീകരണ നിയന്ത്രണ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ഗോപാല്‍ റായ് ആവശ്യപ്പെട്ടിരുന്നു.

