ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതര ഘട്ടത്തിലെത്തിയതോടെ സ്ഥിതി വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അടിയന്തര യോഗം ചേരും. അന്തരീക്ഷ മലിനീകരണം തുടര്‍ച്ചയായ നാലാം ദിവസവും അതീവ രൂക്ഷമായി തുടര്‍ന്നതോടെയാണു കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണ നടപടികളുടെ (ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍) അവസാന ഘട്ടം ഇന്നലെ അടിയന്തരമായി നടപ്പാക്കിയത്.

ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ഡീസലില്‍ ഓടുന്ന ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് (എല്‍സിവി) നിരോധനം ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) പ്രാഖ്യാപിച്ചത്.
ബിഎസ്-6 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ തലസ്ഥാനത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കും പ്രഖ്യാപിച്ചു.
മേഖലയിലെ മലിനീകരണത്തെ തടയുന്നയിനുള്ള മാര്‍ഗങ്ങള്‍ രൂപീകരിക്കുന്നതിന് ഉത്തവാദപ്പെട്ട സിഎക്യുഎം തുടര്‍ച്ചയായ നാലാം ദിവസവും ‘ഗുരുതരമായ’ ഘട്ടമായി വിലയിരുത്തിയാണ് ഘട്ടം 1, 2, 3 എന്നിവയ്ക്ക് പുറമേ നാലാംഘട്ടവും പ്രഖ്യാപിച്ചത്.

