ന്യൂഡൽഹി: ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് അജ്ഞാതരുടെ വെടിയേറ്റ് ഗുരുതര പരിക്ക്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിലാണ് സംഭവം. സ്വർത്ത് തർക്കമാണ് വെടിവയ്പ്പിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

സ്ത്രീകളുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില സ്വത്ത് തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും അതാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്തിന് സമീപമുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. നില ഗുരുതരമാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

