Kerala

ദീപാവലി ദിനത്തിൽ 2 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവേ

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് യാത്രക്കാർക്കായി രണ്ട് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവേ. നാഗർകോവിലിൽ നിന്ന് മംഗളൂരു ജംഗ്ഷനിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നത്.

ട്രെയിൻ നമ്പർ 06062 മംഗലാപുരം – താമ്പരം ഫെസ്റ്റിവൽ സ്പെഷ്യൽ നവംബർ 11, 18, 25 തീയതികളിൽ സർവീസ് നടത്തും. 2.45 ന് നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം പുലർച്ചെ 5. 15 ന് മംഗലാപുരത്ത് എത്തും.

ട്രെയിൻ നമ്പർ 06063 മംഗലാപുരം – താമ്പരം ഫെസ്റ്റിവൽ സ്പെഷ്യൽ , നവംബർ 12, 19, 26 തീയതികളിൽ സർവീസ് നടത്തും. രാവിലെ 10 മണിക്ക് മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ തൊട്ട് അടുത്ത ദിവസം 5.10 ന് താമ്പരത്ത് എത്തി ചേരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top