തിരുവനന്തപുരം: ദീപാവലി ദിനത്തിൽ യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഞായറാഴ്ച പുലർച്ച 4.45നു കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന കൊച്ചുവേളി-മംഗളൂരു സ്പെഷൽ ട്രെയിൻ (06048 ) വൈകുന്നേരം 6.15ന് മംഗളൂരുവിലെത്തും.

ഒരു എ.സി ഫസ്റ്റ്ക്ലാസ്, രണ്ട് എ.സി ടു ടിയർ, ഏഴ് എ.സി ത്രീടിയർ, എട്ട് സ്ലീപ്പർ കോച്ചുകൾ എന്നിങ്ങനെയാണ് ട്രെയിനിലെ കോച്ചുനില. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

