ലഖ്നൗ: ഉത്തർപ്രദേശിൽ 17കാരി മനംനൊന്ത് ആത്മഹത്യ ചെയ്തു. പ്രതിയായ യുവാവ് പെൺകുട്ടിയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. ലഖിംപൂർ ഖേരിയിൽ നവംബർ മൂന്നിനായിരുന്നു സംഭവം. അമ്മയും സഹോദരിയും പുറത്തുപോയ സമയത്താണ് പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ അലംഭാവം കാണിച്ച സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

എന്നാൽ, കേസ് ആദ്യം അന്വേഷിച്ച എസ്എച്ച്ഒ അലംഭാവം കാണിച്ചെന്ന് പൊലീസ് കണ്ടെത്തി. കേസ് അന്വേഷിക്കാനും കുറ്റാരോപിതർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) ആദിത്യ കുമാർ ഗൗതമിനെ ചുമതലപ്പെടുത്തിയതായി ഖേരി എസ്പി ഗണേഷ് പ്രസാദ് സാഹ പറഞ്ഞു.
20കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. പോക്‌സോ നിയമം, ഐടി ആക്‌ട്, ഉത്തർപ്രദേശ് നിയമവിരുദ്ധ നിരോധനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തിൽ യുവാവിനെക്കൂടാതെ അയാളുടെ രണ്ട് സഹോദരന്മാരും പിതാവുമടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തത്. മതപരിവർത്ത നിരോധന നിയമവും ഉൾപ്പെടുത്തി.

