Kerala

കേസ് കൊടുക്കണോ അതോ അവളെ പരസ്യപ്പെടുത്തണമോ? സൈബര്‍ ബുള്ളിയിങിനെതിരെ സുപ്രിയ മേനോന്‍

പൃഥ്വിരാജിനെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് താരത്തിന്റെ ഭാര്യ സുപ്രിയയെയും. നിർമാതാവായ സുപ്രിയയും മലയാശ സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ സൈബര്‍ ബുള്ളിയിങിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സുപ്രിയ മേനോന്‍. സോഷ്യല്‍മീഡിയയിലൂടെ ഒരു സ്ത്രീ നിരന്തരമായി അപമാനിക്കുകയാണെന്ന് സുപ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തി​ന്റെ പ്രതികരണം.

സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ ‘നിങ്ങൾ സൈബർ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ടോ? വർഷങ്ങളായി എല്ലാ പ്ലാറ്റ്ഫോമുകളിലുമായി എന്നെ ഒരാൾ ബുള്ളിയിംഗ് ചെയ്യുന്നു. നിരവധി വ്യാജ അക്കൗണ്ടുകളുണ്ടാക്കി അവയെ എന്നെയും എനിക്കൊപ്പമുള്ളവരേയും അപമാനിക്കാൻ ഉപയോഗിക്കുകയാണ്. വർഷങ്ങളോളാം അതെല്ലാം വിട്ടു കളഞ്ഞ ഞാൻ ഒടുവിൽ ആ ആളെ കണ്ടെത്തിയിരിക്കുകയാണ്.

മരിച്ചു പോയ എന്‍റെ അച്ഛനെക്കുറിച്ച് വളരെ മോശമായ കമന്റിട്ട ശേഷമാണത്. അവൾ ഒരു നഴ്സാണ്, ചെറിയൊരു കുട്ടിയുമുണ്ട്. ഞാൻ ആ കുട്ടിയ്‌ക്കെതിരെ കേസ് കൊടുക്കണോ അതോ അവളെ പരസ്യപ്പെടുത്തണമോ? അതെ ഞാൻ നിന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിനക്ക് അറിയാം, സിആർകെ’ എന്നും സുപ്രിയ പറയുന്നു.

തന്റെ സ്റ്റോറിയ്ക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെക്കുന്നുണ്ട്. പ്രതികരണങ്ങൾക്കും പിന്തുണകൾക്കും നന്ദി. ആ ബുള്ളി തന്‍റെ കമന്‍റുകൾ വേഗത്തിൽ തന്നെ പിൻവലിക്കുന്നുണ്ട്. പക്ഷെ വേണ്ട തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ഭാവി നടപടി എന്തായിരിക്കുമെന്ന് വേഗത്തിൽ തന്നെ നിങ്ങളെ അറിയിക്കുന്നതാണ്’ സുപ്രിയ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top