ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍ കടന്നു. വിലയില്‍ ഒറ്റ ദിവസത്തിനിടെ ആറ് ശതമാനത്തിന്റെ വര്‍ധന ആണ് രേഖപ്പെടുത്തിയത്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായത്.

ഗാസയിലേക്ക് ഇസ്രയേല്‍ സൈന്യം പ്രവേശിച്ചതോടെ യുദ്ധം വ്യാപിക്കുമെന്ന ആശങ്ക ഉണ്ടായതാണ് ക്രൂഡ് വിലയുടെ വര്‍ദ്ധനവിന് കാരണമായത്.
ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായി സംഘടനയെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേല്‍ സൈന്യം കരയുദ്ധം വ്യാപിപ്പിച്ചത്.

