ഈ ഡി യുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ല എന്നാണ് ഇ പി പറഞ്ഞത്. പാർട്ടി സെക്രട്ടറി അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരോട് തന്നെ ചോദിക്കണമെന്നാണ് അവതാരകയോട് ഇപി പറയുന്നത്.കരുവന്നൂർ വിഷയത്തിന്റെ തുടക്കം മുതൽ ഇഡി രാഷ്ട്രീയ പകപൊക്കൽ നടത്തുകയാണ് എന്ന് ന്യായീകരിച്ചുകൊണ്ടുള്ള പ്രസ്ഥാവനകളാണ് സിപിഎം നേതാക്കളിൽ നിന്നും ഉണ്ടായത്. എന്നാൽ അതിന് വിരുദ്ധമായാണ് ഇപി ജയരാജൻ നേതാക്കളുടെ പ്രസ്താവന യെ തള്ളി രംഗത്ത് വരുന്നത്.

ഈ വെളിപ്പെടുത്തൽ സിപിഎം ൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തും. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്ഥാവനയെ മുൻപും പല പ്രാവശ്യം ഇ പി തള്ളി പറഞ്ഞിട്ടുണ്ട്. വീണ്ടും ഇതാവർത്തിക്കുന്നത് സർക്കാരിന്റെ പ്രവർത്തനത്തേയും വരും ലോകസഭ തെരെഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നു. ബിജെപി വരും ദിവസങ്ങളിൽ ഇപി യുടെ ഈ പ്രസ്താവന ഏറ്റെടുക്കുവാനും സാധ്യത കാണുന്നു

