Kerala

റബ്ബറിന്റെ താങ്ങുവില 200 രൂപയായി വിർധിപ്പിക്കണം: സിപിഐ എം പാലാ ഏരിയ സമ്മേളനം

 

കെ ജി രവീന്ദ്രൻ നഗർ (രാമപുരം)
റബ്ബറിന്റെ താങ്ങുവില 200 രൂപയായി വർധിപ്പിക്കണമെന്ന്‌ സിപിഐ എം പാലാ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട്‌ ആവശ്യപ്പെട്ടു. 150 രൂപയായിരുന്ന താങ്ങുവില എൽഡിഎഫ്‌ സർകാർ 170 രൂപയായി വർധിപ്പിച്ചത്‌ ഭൂരിഭാഗം ചെറുകിട നാമമാത്ര കർഷകർ ഉൾപ്പെടെ പത്ത്‌ ലക്ഷത്തോളം കർഷകർക്ക്‌ ഏറെ ആശ്വാസമാണ്‌. എന്നാൽ കേന്ദ്ര നയങ്ങളുടെ ഫലമായി കൃഷി ചിലവിലും ജീവിത ചിലവിലും ഉണ്ടായ ക്രമാതീതമായ വർധനവും നിയന്ത്രണാതീതമായ റബ്ബർ ഇറക്കുമതിയും കർഷകരെ പ്രതികൂലമായി ബാധിച്ചു. ഒരു ലക്ഷത്തിൽപ്പരം വ്യാപാരികളും ടാപ്പിംങ്‌ തൊഴിലാളികളും അനുബന്ധ തൊഴിലുമായി ബന്ധപ്പെട്ട ലക്ഷക്കിന്‌ തൊഴിലാളികളും ജീവനോപാധിയായി ആശ്രയിക്കുന്ന റബർ കാർഷിക മേഖലയെ സംരക്ഷിക്കാൻ സ്വാഭാവിക റബ്ബറിന്റെ കയറ്റുമതി കൂടുതൽ രാജ്യങ്ങളിലേയ്‌ക്ക്‌ വ്യാപിപ്പിച്ച്‌ കയറ്റുമതിയിൽ സ്ഥിരത നിലനിർത്തി ഉദ്‌പ്പാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർകാർ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പാലാ ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കി സ്ഥലം മാറ്റിയ സ്‌പെഷ്യലിസ്‌റ്റുകളുടെ പുനർനിയമനം ഉൾപ്പെടെ കൂടുതൽ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിച്ച്‌ ആശുപത്രിയെ രോഗീസൗഹൃദ കേന്ദ്രമായി മാറ്റണം. ഉഴവൂർ കെ ആർ നാരയാണം സ്‌മാരക സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണം. ആശാ പ്രവർത്തകരെ ആരോഗ്യ പ്രവർത്തകരായി അംഗീകരിച്ച്‌ ആവശ്യാധിഷ്‌ടിത മിനിമം വേതനം ലഭ്യമാക്കണം. സാക്ഷരതാ പ്രേരക്‌മാർക്ക്‌ വർധിപ്പിച്ച ഹോണറേറിയം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. കെ ആർ നാരായണൻ റോഡിൽ കിടങ്ങൂർ മുതൽ മംഗലത്താഴം വരെയുള്ള ഭാഗത്തെ വളവുകൾ നിവർത്തി വീതി വർധിപ്പിച്ച്‌ നവീകരിക്കണം. വെള്ളപ്പൊക്ക ഭീഷണി പരിഹരിക്കാൻ മീനച്ചിലറ്റിലെയും സമീപ തോടുകളുടെയും ആഴം വർധിപ്പിച്ച്‌ മണൽ സംഭരിച്ച്‌ നിർമ്മാണ മേഖലയിൽ വിതരണം ചെയ്യാൻ സർകാർ ഏജൻസിയെ നിയോഗിക്കണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പ്രതിനിധികളുടെ പൊതുചർച്ചയ്‌ക്ക്‌ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. എം ടി ജോസഫ്‌, സി ജെ ജോസഫ്‌ ഏരിയാ സെക്രട്ടറി പി എം ജോസഫ്‌ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി എ വി റസ്സൽ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി ആർ രഘുനാഥൻ, ലാലിച്ചൻ ജോർജ്‌, കെ എം രാധാകൃഷ്‌ണൻ, ജില്ലാ കമ്മിറ്റിയംഗം ആർ ടി മധുസൂദനൻ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം സെക്രട്ടറി എം ടി ജാന്റീഷ്‌ നന്ദി പറഞ്ഞു.

പി എം ജോസഫ്‌ സിപിഐ(എം) പാലാ ഏരിയ സെക്രട്ടറി

സിപിഐ എം പാലാ ഏരിയ സെക്രട്ടറിയായി പി എം ജോസഫിനെ വീണ്ടും തെരഞ്ഞെടുത്തു.19 അംഗ ഏരിയാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ഏരിയാ കമ്മിറ്റിയംഗങ്ങൾ: പി എം ജോസഫ്‌, ടി ആർ വേണുഗോപാൽ, കെ എസ്‌ രാജു, ജോയി കുഴിപ്പാല, സജേഷ്‌ ശശി, വി ജി വിജയകുമാർ, ഷാർളി മാത്യു, പി ജെ വർഗീസ്‌, അനിൽ മത്തായി, വി ജി സലി, തങ്കമണി ശശി, എം ആർ റെജിമോൻ, ജിൻസ്‌ ദേവസ്യ, കെ കെ ഗിരീഷ്‌, എം ടി ജാന്റീഷ്‌, ബേബി വർക്കി, പുഷ്‌പാ ചന്ദ്രൻ, ടി ഒ അനൂപ്‌, ജോസ്‌ അഗസ്‌റ്റ്യൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top