സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റില്‍ 16 പുതുമുഖങ്ങള്‍. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം മുന്‍ മേയര്‍ സബിത ബീഗം, മുന്‍ എംഎല്‍എ അയിഷ പോറ്റി എന്നിവര്‍ ഉള്‍പ്പെടെയാണ് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഇരവിപുരം എം എല്‍ എ എം. നൗഷാദും ജില്ലാ കമ്മിറ്റിയില്‍ ഉണ്ട്. നിലവിലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും 12 പേരെ ഒഴിവാക്കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. വസന്തനെ ഉള്‍പ്പെടെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. സിപിഐഎം കൊല്ലം ജില്ല സെക്രട്ടറിയായി എസ് സുദേവന്‍ തുടരും.


