തൃശൂർ :കോട്ടപ്പുറം :ബൈക്കില്‍ കാറിടിച്ച് സി.പി.എം കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുര്യാപ്പിള്ളി ബഷീറിെന്റ മകന് മുജീബാണ് (41) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കോട്ടപ്പുറം പുഞ്ചപറമ്പില്‍ അബുവിെന്റ മകന് ഷെബീര്‍ (40), ബൈക്കിന് മുന്നില്‍ ഇരുന്ന ഇയാളുടെ മകന് മുഹമ്മദ് ഫയാസ് (നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് കൊണ്ടുപോയി. ദേശീയപാത 66ലുള്ള കോട്ടപ്പുറം പാലത്തിലെ വലിയ പണിക്കന് തുരുത്തിലായിരുന്നു അപകടം.

തുരുത്തിലെ ഇടറോഡില്‍നിന്ന് ദേശീയപാതയിലേക്ക് കടക്കുന്നതിനിടെ ഇന്നോവ കാറ് വന്നിടിച്ചാണ് അപകടം. ബൈക്കിെന്റ പിറകില്‍ ഇരിക്കുകയായിരുന്ന മുജീബ് തല്‍ക്ഷണം മരിച്ചു. മുജീബും ഷെബീറും സുഹൃത്തുക്കളും കോട്ടപ്പുറം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളുമാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കോട്ടപ്പുറം മാര്‍ക്കറ്റില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഭാര്യ: ഷെജീന. മക്കള്‍: മുഫീന, മുബീന, മുനര്വ്വഷ.

