തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനോടു വിശദീകരണം തേടും. പാർട്ടി കമ്മിഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് ജയനോട് വിശദീകരണം തേടാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. ജയനെതിരെ സിപിഐ വനിതാ നേതാവ് പരാതി നൽകിയിരുന്നു.

എ.പി. ജയന്റെ ഘടകമായ സംസ്ഥാന കൗൺസിലിൽ നാളെ റിപ്പോർട്ട് ആവശ്യപ്പെടും. സിപിഐ എക്സിക്യൂട്ടിവ് അംഗം കെ.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് പരാതി അന്വേഷിച്ചത്.

