Kerala

കരുനാഗപ്പള്ളിയിൽ  ദമ്പതികള്‍ ഷോക്കേറ്റ്‌ മരിച്ചനിലയില്‍

കരുനാഗപ്പള്ളിദമ്പതികള്‍ ഷോക്കേറ്റ്‌ മരിച്ചനിലയില്‍ കല്ലേലിഭാഗം സാബു ഭവനത്തില്‍ സാബു (52), ഷീജ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. സാബുവിന്റെ ശരീരത്തില്‍ വൈദ്യുതി കേബിള്‍ ചുറ്റിയ നിലയിലാണ്. ഇരു കൈകളിലെയും വിരല്‍ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദരും പോലീസും പ്രാഥമിക പരിശോധന നടത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മകന്‍: അഭിനവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top