ഇടുക്കി ജില്ലാ പട്ടികജാതി പട്ടികവികസന വകുപ്പിലെ ക്ളാര്‍ക്ക് റഷിദ് പനയ്ക്കലിനെ ആണ് 25000/- രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്. ചെന്നൈയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാഷന്‍
ടെക്നോളജിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് പട്ടികജാതി പട്ടികവികസന വകുപ്പില്‍ നിന്നും സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പായി അനുവദിച്ചരണ്ടര ലക്ഷം രൂപ (250000/-) മാറി നല്‍കുന്നതിന് വിദ്യാര്‍ത്ഥിനിയുടെ
പിതാവില്‍ നിന്നും 25000/- രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് റഷീദിനെ
വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

മൂന്നാര്‍ നല്ലതണ്ണി സ്വദേശിയും പരാതിക്കാരനുമായ മുരുകനോട് ജില്ലാ പട്ടികജാതി പട്ടികവികസന വകുപ്പിലെ ക്ളാര്‍ക്ക് റഷിദ് പനയ്ക്കല്‍ 60000/- രൂപാ കൈക്കൂലി ചോദിക്കുകയും അതില്‍ 40000/- രൂപാ തുക മാറി നല്‍കുന്നതിന് മുമ്പ് മുന്‍കൂറായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുന്‍കൂര്‍ തുക നല്‍കാന്‍ നിവൃത്തിയില്ലെന്നും തുക മാറിയ ശേഷം പണം നല്‍കാമെന്നും സമ്മതിച്ചെങ്കിലും റഷീദ് വഴങ്ങിയില്ല. കൈക്കൂലി
നല്‍കിയില്ലായെങ്കില്‍ സ്‌കോളര്‍ഷിപ്പ് തുക മറ്റുള്ള അപേക്ഷകര്‍ക്ക് അനുവദിച്ച് നല്‍കുമെന്ന് റഷിദ് പനയ്ക്കല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അങ്ങനെയെങ്കില്‍ മുന്‍കൂര്‍ തുകയായ 40000/- രൂപ എന്നത് കുറച്ച് നല്‍കണമെന്ന് മുരുകന്‍ ആവശ്യപ്പെട്ടതനുസരിച്ച് റഷീദ് മുന്‍കൂര്‍ തുക 25000/- രൂപയായി കുറച്ച് നല്‍കുകയും ചെയ്തു.

