Health

ഒമിക്രോണ്‍ ബാധ രൂക്ഷമായിരിക്കെ ലോകരാഷ്‌ട്രങ്ങളുടെ മെല്ലപോക്കിനെ പരിഹസിച്ച്‌ ലോകാരോഗ്യസംഘടന

ഒമിക്രോണ്‍ ബാധ രൂക്ഷമായിരിക്കെ ലോകരാഷ്‌ട്രങ്ങളുടെ മെല്ലപോക്കിനെ പരിഹസിച്ച്‌ ലോകാരോഗ്യസംഘടന. എല്ലാവരും ആഗ്രഹിക്കുന്ന പോലെ 2022ല്‍ തന്നെ കൊറോണ മഹാമാരിയെ ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കാം. എന്നാല്‍ സമൂഹങ്ങളോട് കാണിക്കുന്ന നീതികേടും മാറ്റിനിര്‍ത്തലും അവസാനിച്ചാല്‍ മാത്രമേ അത് സാധിക്കൂവെന്നും ഡബ്ലു.എച്ച്‌.ഒ മേധാവി ടെഡ്രോസ് ഗബ്രിയേസൂസ് പറഞ്ഞു.

Ad

ഒരു മുന്‍ഉപാധി വെച്ചുകൊണ്ടാണ് ടെഡ്രോസ് ലോകരാഷ്‌ട്രങ്ങളെ പരിഹസിക്കുന്നത്. എല്ലാ സംവിധാനങ്ങളുമുണ്ടെന്ന് അഹങ്കരിക്കുന്ന ലോകരാഷ്‌ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളാണ് ടെഡ്രോസ് ഉന്നയിക്കുന്നത്. എല്ലാവരും ദരിദ്ര സമൂഹങ്ങളോടുള്ള നീതികേട് അവസാനിപ്പിച്ചാല്‍ ഈ ഒറ്റവര്‍ഷംകൊണ്ട് കൊറോണയെ തുടച്ചുനീക്കാമെന്നാണ് ടെഡ്രോസ് ആവര്‍ത്തിക്കുന്നത്.

ഒരു രാജ്യവും ഈ മഹാമാരിയില്‍ നിന്നും മുക്തമല്ല. എവിടെ പുതിയ വകഭേദമുണ്ടായാലും അത് ഒരു മാസത്തിനകം ലോകംമുഴുവന്‍ പരക്കുകയാണ്. നമ്മളാകട്ടെ നിരവധി സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ രാജ്യങ്ങളോട് കാണിക്കുന്ന നീതികേടും അസമത്വവും ഇല്ലാതാക്കാന്‍ ആദ്യം പരിശ്രമിക്കണമെന്നും ടെഡ്രോസ് പറഞ്ഞു.

ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിച്ച കൊവാക്‌സ് പോര്‍ട്ടുഫോളിയോയില്‍പെടുന്ന വാക്‌സിനടക്കം 9 വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കവേയാണ് ലോകരാഷ്‌ട്രങ്ങളെ വിമര്‍ശിച്ചത്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ പോലും ചുറ്റുമുള്ള നിരവധി രാജ്യങ്ങള്‍ക്ക് അടിയന്തിരസഹായം നല്‍കുകയാണ്. സൗജന്യമായിപോലും വാക്‌സിനേഷന് സഹായം നല്‍കുമ്പോഴാണ് ആഫ്രിക്കന്‍ മേഖലയെ ലോകരാജ്യങ്ങള്‍ അവഗണിക്കുന്നുവെന്ന് ടെഡ്രോസ് ആവര്‍ത്തിച്ചത്.

ദരിദ്രരാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങളും സമ്പത്തും മുഴുവന്‍ കവര്‍ന്നെടുക്കുന്ന പാശ്ചാത്യരാജ്യങ്ങള്‍ വാക്‌സിന്‍ കാര്യത്തിലും മരുന്നുകളുടെ കാര്യത്തിലും മെല്ലെപോക്ക് തുടരുമ്പോഴാണ് ടെഡ്രോസിന്റെ പരാമര്‍ശം. ഇപ്പോഴും തുടരുന്ന ആഫ്രിക്കയിലെ പരിതാപകരമായ സാഹചര്യം മുന്‍നിര്‍ത്തിയാണ് ടെഡ്രോസ് മുഖത്തടിക്കും പോലുള്ള സത്യങ്ങള്‍ വിളിച്ചുപറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top