Kerala

നിർമലഗിരി കോളേജ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് മാനേജ്മെന്റ് അട്ടിമറിച്ചെന്ന് ആരോപണം

കണ്ണൂർ: കൂത്തുപറമ്പ് നിർമലഗിരി കോളേജ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് മാനേജ്മെന്റ് അട്ടിമറിച്ചെന്ന് ആരോപണം. അനധികൃതമായി ചെയർമാന് കാസ്റ്റിംഗ് വോട്ട് നൽകി മാനേജ്മെന്റ് കെഎസ്‌യുവിന് വേണ്ടി യൂണിയൻ നേടി കൊടുക്കുകയാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. നിയമ വിരുദ്ധമായ കോളേജ് മാനേജ്മെന്റ് നടപടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് എസ്എഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി.

സെപ്തംബർ 29-ന് നടന്ന കണ്ണൂർ സർവകലാശാലകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ എസ്എഫ്ഐയും കെ എസ് യുവും സമാസമമായിരുന്നു. എസ്എഫ്ഐക്ക് അഞ്ച് മേജർ സീറ്റും ഏഴ് മൈനർ സീറ്റുകളും കെ എസ് യുവിന് ചെയർമാൻ ഉൾപ്പെടെ നാല് മേജർ സീറ്റും എട്ട് മൈനർ സീറ്റുകളും ലഭിച്ചു. യൂണിവേഴ്സിറ്റി നിയമപ്രകാരം യൂണിയൻ എക്സിക്യൂട്ടീവ് അംഗങ്ങളായി മൂന്ന് പേരെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് നിർദേശിക്കാം. എന്നാൽ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് മുൻതൂക്കം ലഭിക്കാൻ മാനേജ്മെന്റ് ഇടപെട്ടു എന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.

നയപരമായ തീരുമാനം എടുക്കുമ്പോൾ മാത്രമാണ് ചെയർമാന് കാസ്റ്റിംഗ് വോട്ട് അനുവദിക്കപ്പെടാറുള്ളതെന്നും അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അതിന് അധികാരമില്ലെന്നുമാണ് എസ്എഫ്ഐ ചൂണ്ടിക്കാട്ടുന്നത്. ഈ നിയമപ്രശ്നവും മാനേജ്മെന്റ് നടപടിയും ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കുകയാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റി. എന്നാൽ എസ്എഫ്ഐ നടത്തുന്നത് ശരിയല്ലാത്ത ആരോപണമാണെന്നാണ് മാനേജ്മെന്റും കെഎസ്‌യുവും പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top