കൊച്ചി :നായരമ്പലത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അതുലിന്റെ അമ്മ സിന്ധു ഇന്നലെ മരിച്ചിരുന്നു. സിന്ധുവിന്റെ മൃതദേഹം ഇന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും. മരണത്തിൽ ഈ യുവാവിന് ബന്ധമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. കസ്റ്റഡിയില്‍ എടുത്ത യുവാവിനെ ഇന്ന് ചോദ്യം ചെയ്യും.

ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വീട്ടില്‍ പരിശോധന നടത്തി. ഇന്നലെ രാവിലെയാണ് യുവതിയെയും മകന്‍ അതുലിനെയും (18) പൊള്ളലേറ്റ നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയിലേക്ക് പോകും വഴിയാണ് സിന്ധു ബന്ധുക്കളോട് യുവാവിന്റെ പേര് പറഞ്ഞത്. സ്ഥിരമായി തന്നെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് യുവതി ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് സിന്ധുവിന്റെ സഹോദരനും യുവാവും തമ്മില്‍ അടിപിടി നടന്നിരുന്നു. രണ്ടു ദിവസം മുന്‍പ് പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. കഴിഞ്ഞ ദിവസം വരെ സിന്ധുവിന്റെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. അതിനാല്‍ സിന്ധുവിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സിന്ധുവിന്റെ മരണമൊഴിയും അസ്വാഭാവിക മരണത്തിലേക്കു വിരല്‍ ചൂണ്ടുന്നതായും ബന്ധുക്കള്‍ പറയുന്നു. മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
സിന്ധുവിനൊപ്പം ഗുരുതരമായി പൊള്ളലേറ്റ മകന്‍ ചികിത്സയിലാണ്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മകന്‍ ഇപ്പോഴുള്ളത്. സിന്ധുവിനെ യുവാവ് വഴിയില്‍ വെച്ച് തടഞ്ഞ് നിര്‍ത്തി ശല്യപ്പെടുത്തിയിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതിനെ ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവുമായി വാക്കുതര്‍ക്കമുണ്ടായി. ശല്യം കൂടിയപ്പോഴാണ് സിന്ധു കഴിഞ്ഞ ദിവസം പോലീസില്‍ യുവാവിനെതിരെ പരാതി നല്‍കിയത്.

