
മല്ലപ്പള്ളി : വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹാൻഡ് ബോൾ പരിശീലകൻ അറസ്റ്റിൽ. കീഴ് വായ്പ്പൂര് പെരുപ്രാമാവ് പാലമറ്റം വീട്ടിൽ ജോസഫ് പാലമറ്റം (72) നെ ആണ് കീഴ് വായ്പ്പൂര് പൊലിസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികള മുണ്ടിയപ്പള്ളിയിലെ സ്കൂളിൽ പരിശീലനത്തിന് കൊണ്ടുപോയതിനു ശേഷം തിരിച്ചു വരുമ്പോൾ ഓരോരുത്തരെയും അവരുടെ വീട്ടിൽ ഇറക്കിവിട്ടു. ഒരു പെൺകുട്ടിയെ മല്ലപ്പളളിയിൽ ഇറക്കാതെ നെല്ലിമൂട് ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വാഹനത്തിൽ വെച്ച് പീഡി പ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.



എഴുപത്തിരണ്ടുകാരനായ ഇയാൾ മുണ്ടിയപ്പള്ളി സിഎംഎസ് സ്‌കൂൾ ഗ്രൗണ്ടിൽ ഹാൻഡ് ബോൾ കോച്ചിങ് കേന്ദ്രം നടത്തിയിരുന്നു. മല്ലപ്പള്ളി സ്വദേശിയായ പതിനേഴുകാരിക്കൊപ്പം കാറിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ഇയാളെ നാല് ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്. എന്നാൽ പിടികൂടിയവർക്ക് ഒരു ലക്ഷം രൂപ ഇയാൾ വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ട് ഉണ്ട്.

