കോട്ടയം:കൂട്ടിക്കൽ , കൊക്കയാർ പ്രദേശത്തുണ്ടായ പ്രളയത്തിൽ 13 ജീവനുകൾ നഷ്ടപ്പെടുകയും തങ്ങളുടെ മുഴുവൻ സമ്പാദ്യങ്ങളും ,വീടും , സ്ഥലവും ,നഷ്ടപ്പെട്ട നിരാലംബരായി സഹായത്തിനു വേണ്ടി സത്യാഗ്രഹം അനുഷ്ഠിക്കുന്ന ദുരിതബാധിതരെ തിരിഞ്ഞുനോക്കാതെ
കുമളിയിൽ സിപിഎം സമ്മേളനത്തിന് പോയ കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയ ദുരന്ത ബാധിതരോട് മാപ്പുപറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.യു ഡി എഫ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

കേരളത്തിൽ കഴിഞ്ഞ നാളുകളിൽ ഉണ്ടായ ദുരന്തങ്ങളെ അധിജീവിക്കാൻ വിവിധ രാഷ്ട്രിയ പാർട്ടികളും , സാമുദായിക സംഘടനകളും നൽകിയ സഹായങ്ങൾക്കപ്പുറം ദുരിത ബാധിതരെ പുനരധിവസിപ്പിക്കാൻ ഒന്നും ചെയ്യാത്ത LDF സർക്കാർ കെ.റെയിലിന്റെ പേരിൽ വിടും, സ്ഥലവും നഷ്ടപ്പെടുന്നവർക്ക് മുന്നിരട്ടി സഹായം നൽകും എന്ന പ്രഖ്യാപനം തട്ടിപ്പാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു.കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ മോൻസ് ജോസഫ് എംഎൽഎ UDF ജില്ലാ കമ്മറ്റിക്കു വേണ്ടിഷാൾ അണിയിച്ച് അനുമോധിച്ചു.
UDF ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, പി.എ.സലിം, അസീസ് ബഡായി , കുഞ്ഞ് ഇല്ലം ബള്ളിൽ,റ്റി.സി. അരുൺ , ഗ്രേസമ്മാ മാത്യു , വി.ജെ.ലാലി, സാജു . എം. ഫീലിപ്പ്,പി.എസ് ജയിംസ്, കെ.വി. ഭാസി , സിബി കൊല്ലാട്, ജോർജ് പുളിങ്കാട്, കെ.ജി. ഹരിദാസ് ,കുര്യൻ പി.കുര്യൻ, പി.കെ.അബ്ദുൾ സലാം, ജോയി ചെട്ടിശ്ശേരി, മോഹൻ കെ.നായർ , ബേബി തൊണ്ടാംകുഴി, ഫറുക്ക് പാലംപറബിൽ , സ്റ്റിഫൻ ജേക്കബ്, രാജീവ് .എസ് ,തുടങ്ങിയർ പ്രസംഗിച്ചു.ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഭരണഘടന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചും ,സർവകലാശാലകളിൽ പിണറായി സർക്കാർ നടത്തുന്ന രാഷ്ട്രീയവൽക്കരണം
ത്തിൽ പ്രതിഷേധിച്ചും, ജനുവരി 14 ന് 10 AM ന് അതിരബുഴ ജംഗ്ഷനിൽ നിന്നും എംജി യൂണിവേഴ്സിറ്റി ലേക്ക് ആയിരങ്ങളെ അണിനിരത്തി മാർച്ച് നടത്തുന്നതിനും യോഗം തീരുമാനിച്ചു.

