തിരുവനന്തപുരം: ഇനി എല്ലാവർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളീയം തലസ്ഥാനത്തിന്റെ മുഖമുദ്രയാകും. ഭാവി കേരളത്തിന് ഉതകുന്ന പരിപാടിയാണ് കേരളീയം. കേരളത്തിന് മാത്രമായി ഒരു വ്യക്തിത്വവും സത്തയുമുണ്ട്.

നിര്‍ഭാഗ്യവശാല്‍ ഇത് പലപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ല. അതിനാല്‍ ഇത് ലോകത്തിനും രാജ്യത്തിനും മുന്നില്‍ അവതരിപ്പിക്കാന്‍ നമ്മുക്ക് കഴിയാറില്ല. കുതിക്കുന്ന കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കേണ്ടതുണ്ട്. കേരളീയം അതിന് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പലയിടങ്ങളിൽ പോയി തേൻ സംഭരിക്കുന്ന തേനീച്ചകളെ പോലെയാണ് മലയാളികൾ. കേരളത്തിലെ നവോത്ഥാനം വ്യത്യസ്തമാണെന്നും അരനൂറ്റാണ്ട് കൊണ്ട് ഒരു നൂറ്റാണ്ട് ദൂരം ഓടി തീർത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ ഇതുവരെ കേരളം കരസ്ഥമാക്കിയ നേട്ടങ്ങൾ മുഖ്യമന്ത്രി വേദിയിൽ വിവരിച്ചു.

