കുറുമണ്ണ് : ദയ പാലിയേറ്റീവ് കെയർ ന്റെയും കോട്ടയം, ലീഗൽ സർവീസ് സോസൈറ്റിയുടെയും ആഭിമുഖ്യത്തിൽ, ദയയുടെ വാർഷിക പൊതുയോഗവും, ക്രിസ്തുമസ് ആഘോഷവും നടത്തി. കുറുമണ്ണ്, സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ദയയുടെ ചെയർമാൻ ശ്രീ പി എം ജയകൃഷ്ണൻ അധ്യക്ഷൻ ആയിരുന്നു. ജില്ല ലീഗൽ സർവീസ്സ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജുമായ ശ്രീ സുധീഷ് കുമാർ S ഉദ്ഘാടനം നിർവഹിച്ചു.


തുടർന്ന് സൗജന്യ നിയമ സഹായ ആദാലത്തും, നിയമ ബോധവൽക്കരണ ക്‌ളാസ്സും നടത്തപ്പെട്ടു.
നവജീവൻ ട്രസ്റ്റ് കോട്ടയം മാനേജിംഗ് ഡയറക്ടർ ശ്രീ പി യു തോമസ്, ദയ രക്ഷാധികാരി, റവ. ഫാ. അഗസ്റ്റിൻ പീടികമലയിൽ, ദയ സെക്രട്ടറി ശ്രീ രാജീവ് കല്ലറക്കൽ, ദയ ജോയിന്റ് സെക്രട്ടറി ഡോ. പി. റ്റി. ബാബുരാജ്, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ രാജു, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റീഫൻ, ദയയുടെ വൈസ് ചെയർപേഴ്സണും പാരാ ലീഗൽ വോളന്റിയറുമായ ശ്രീമതി സോജാ ബേബി, വാർഡ് മെമ്പർ ബിന്ദു ജേക്കബ്, ദയ ട്രഷറർ ശ്രീ ജോണി സിറിയക് എന്നിവർ സംസാരിച്ചു.


