India

ചന്ദ്രയാൻ 3: ലോഞ്ച് വെഹിക്കിളിന്റെ ചില ഭാ​ഗങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തി

ബെം​ഗളുരു: ചന്ദ്രയാൻ 3 ദൗത്യത്തിലെ ലോഞ്ച് വെഹിക്കിളിന്റെ ചില ഭാ​ഗങ്ങൾ ഭൂമിയിൽ തിരികെയെത്തി. LVM3 M4 ലോഞ്ച് വെഹിക്കിളിലെ പേടകത്തിൽ നിന്ന് വേർപ്പെട്ട ഭാ​ഗങ്ങളാണ് ബുധനാഴ്ച്ച വടക്കൻ പസഫിക് സമുദ്രത്തിൽ പതിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.42-നാണ് ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെയെത്തിയതെന്നും ഈ അവശിഷ്ടങ്ങൾ ഇന്ത്യക്ക് മുകളിലൂടെയല്ല കടന്നുപോയതെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.

ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തെ അതിന്റെ നിയുക്ത ഭ്രമണപഥത്തിൽ എത്തിച്ചത് LVM3 M4 ലോഞ്ച് വെഹിക്കിളായിരുന്നു. പേടകത്തിൽ നിന്ന് വേർപ്പെട്ട ഭാ​ഗങ്ങളാണ് ഭൂമിയിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്. ഉപഗ്രഹത്തിന്റെ ഈ ഭാഗം തിരിച്ച് ഭൂമിയിലേക്ക് വരുന്നത് ഒഴിവാക്കാൻ കഴിയുമായിരുന്നില്ലെന്നും ഇസ്രോ വ്യക്തമാക്കി.

കടലിൽ തകർന്നുവീണ റോക്കറ്റിന്റെ അവശിഷ്ടം എൽവിഎം-3 എം 4 വിക്ഷേപണ വാഹനത്തിന്റെ ഭാഗമാണെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചിട്ടുണ്ട്. ചന്ദ്രയാൻ-3 വിക്ഷേപിച്ച് 124 ദിവസങ്ങൾക്ക് ശേഷമാണ് റോക്കറ്റിന്റെ ഭാഗം തിരികെ വന്നത്. അന്താരാഷ്ട്ര മാർ​ഗ നിർദേശങ്ങൾ അനുസരിച്ച്, അപ്രതീക്ഷിതമായ സ്‌ഫോടനങ്ങൾ മൂലമുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ചന്ദ്രയാൻ-3 വിന്യസിച്ചതിന് ശേഷം എൽവിഎം3 എം4 അപ്പർ സ്റ്റേജിലെ പ്രൊപ്പല്ലന്റും ഊർജ്ജ സ്രോതസുകളും നീക്കം ചെയ്യുന്നതിനുള്ള ‘പാസിവേഷൻ’ പ്രക്രിയ നടത്തിയിരുന്നുവെന്നും ഐഎസ്ആർഒ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top