തൃശൂർ: മകന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ എഴുപതുകാരന് 15 വർഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും ശിക്ഷ. ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്‌പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് ചാലക്കുടി സ്വദേശിക്ക് ശിക്ഷ വിധിച്ചത്. വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് കേസ്.

2019ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പ്രതി മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയുമായിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ പി എം ബൈജു, സർക്കിൾ ഇൻസ്പെക്ടർ സജിൻ ശശി എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ബാബുരാജ് ഹാജരായി.

