Politics

ചെയർമാൻ്റെ പ്രസ്താവന അഞ്ജത കൊണ്ട് ; പ്രതിപക്ഷ നിരയിലെ ആരെയും ഒറ്റതിരിഞ്ഞു വേട്ടയാടാൻ അനുവദിക്കില്ല: പ്രൊഫസർ സതീശ് ചൊള്ളാനി.

 

 

കോട്ടയം:പാലാ : പാലാ നഗരസഭ പ്രതിപക്ഷ നിരയിലെ കൗൺസിലർ സിജി ടോണി തോട്ടത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ചെയർമാൻ ആൻറ്റോ ജോസ് പടിഞ്ഞാറേക്കരയുടെ ശ്രമം അപലപനീയമാണ്. പ്രതിപക്ഷ കൗൺസിലർ അടിയന്തര കൗൺസിൽ യോഗങ്ങളിൽ അജണ്ടക്ക് പുറത്തുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിലെ നിയമപരമായ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടുമ്പോൾ ആക്ഷേപകരമായ രീതിയിൽ മറുപടി കൊടുക്കുന്നത് അദ്ദേഹത്തിൻറെ പദവിക്ക് ചേർന്നതല്ല.

ഏതെങ്കിലും കൗൺസിൽ യോഗം നടന്ന ശേഷം 48 മണിക്കൂറിനുള്ളിൽ വിയോജനക്കുറിപ്പ് നൽകണമെന്ന ചെയർമാൻ്റെ പ്രസ്താവന അദ്ദേഹത്തിൻ്റെ ആക്ടിനെക്കുറിച്ചുള്ള അഞ്ജതയാണ് തെളിയിക്കുന്നത്.അപ്രകാരമല്ല മറിച്ച് കൗൺസിൽ യോഗത്തിൻ്റെ മിനിട്സ് ഇറങ്ങി 48 മണിക്കൂറിനുള്ളിലാണ് തീരുമാനത്തിൻമേൽ വിയോജനക്കുറിപ്പ് യോഗാദ്ധ്യക്ഷനും സെക്രട്ടറിക്കും നൽകേണ്ടത്. ഇക്കാര്യങ്ങൾ മുനിസിപ്പൽ ചട്ടങ്ങൾ വായിച്ചാൽ അദ്ദേഹത്തിന് വ്യക്തമാകുന്നതാണ്. കൗൺസിലിൽ ചട്ട വിരുദ്ധമായി ചർച്ച ചെയ്ത അഡീഷണൽ അജണ്ടയിലെ ഏതെങ്കിലും പ്രത്യേക വിഷയത്തോടല്ല മറിച്ച് ചെയർമാൻ്റെ ധിക്കാരപരവും ചട്ടവിരുദ്ധവുമായ നിലപാടുകളോടാണ് പ്രതിപക്ഷത്തിൻ്റെ പ്രതിക്ഷേധമെന്നും സതീഷ് ചൊള്ളാനി പറഞ്ഞു.

ഭരണപക്ഷത്ത് ഉള്ളതുപോലെയുള്ള അനൈക്യം പ്രതിപക്ഷ നിരയിൽ ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള ചെയർമാൻറെ ശ്രമങ്ങൾ യുഡിഎഫ് കൗൺസിലർമാർ ഒറ്റക്കെട്ടായി ചെറുക്കും. ഒരു യുഡിഎഫ് കൗൺസിലറെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുവാൻ യുഡിഎഫ് അനുവദിക്കില്ല. ജനാധിപത്യ സംവാദം ആരോഗ്യകരമായ ഒരു രാഷ്ട്രീയ ശൈലിയാണ്. ഇത്തരം ജനാധിപത്യ മര്യാദകളോടുള്ള ഭരണപക്ഷത്തിൻറെ അസഹിഷ്ണുതയാണ് ചെയർമാൻറെ വാക്കുകളിൽ നിഴലിക്കുന്നത്. ഇത്തരം പ്രവണതകളെ ചെറുത്തുതോൽപ്പിക്കാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും സതീശ് ചൊള്ളാനി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top