കൺസ്ട്രക്ഷൻസ് എക്യുപ്മെന്റ് ഓണേഴ്സ് അസ്സോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം 2023 നവംബർ 5 ഞായറാഴ്ച പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസ് ഹാളിൽ വച്ച് നടത്തുകയാണ്. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ ഉദ്ഘാടനം നിർവ്വഹിക്കും. ശ്രീ. ജോസ് കെ. മാണി എം.പി. ശ്രീ. മാണി സി. കാപ്പൻ എം. എൽ. എ പാലാ മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ജോസിൻ ബിനോ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും. ശ്രീ. സന്തോഷ് മരിയസദനത്തെ ചടങ്ങിൽ ആദരിക്കും. CEOA സംസ്ഥാന പ്രസിഡന്റ് ശ്രീ. ജിജി കടവിൽ, സംസ്ഥാന സെക്രട്ടറി ശ്രീ. സമീർ ബാബു, സംസ്ഥാന ട്രഷറർ ശ്രീ അനിൽ പൗഡിക്കോണം കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ സുബാഷ് പൈക, ജില്ലാ സെക്രട്ടറി ശ്രീ അരുൺ കുളംമ്പള്ളിൽ, ജില്ലാ ട്രഷറർ ശ്രീ. ബിജുമോൻ കെ എസ് എന്നിവരും സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

കേരളത്തിലെ കാർഷിക നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ വിവിധ തരം മിഷ്യനറി ഉടമകളുടെ അഭിവൃദ്ധിയും ക്ഷേമവും സഹകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംസ്ഥാനതല സംഘടനയാണ് കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ (COA).അംഗങ്ങൾ തമ്മിലുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിനോടൊപ്പം തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുകയും നാടിന്റെ നിർമ്മാണ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ അത്യാധുനിക യന്ത്രാപകരണങ്ങൾ ലഭ്യമാക്കുകയും, അംഗങ്ങളുടെ ക്ഷേമവും, ഭാവി സുരക്ഷയും ലക്ഷ്യമാക്കി ജാതി മത കക്ഷി രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ് CEOA ക്രമാതീതമായ ഇന്ധന വില വർദ്ധനവും മിഷ്യനറികളുടെ വില വർദ്ധനവും സ്പെയർ പാർട്സ്, ടയർ, ഓയിൽ എന്നിവയുടെ അനിയന്ത്രിതമായ വില വർദ്ധനവ് മൂലം ഈ മേഖലയിൽ പ്രവർത്തിക്കുന്ന മിഷ്യനറികളുടെ വാടക വർദ്ധനവ് അനിവാര്യമായിരിക്കുകയാണ്.
സംഘടന രൂപീകരിച്ച് വർഷക്കാലം കൊണ്ട് ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ ഒരു അംഗം മരണപ്പെട്ടാൽ അഞ്ചു ലക്ഷം രൂപയുടെ ആശ്രയ ധനസഹായ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ സംഘടനയ്ക്ക് സാധിച്ചു. ഇക്കാലയളവിൽ മരണപ്പെട്ട 5 മെമ്പർമാരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപാ വീതം ധനസഹായം നൽകിയിട്ടുണ്ട്.
പ്രത സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സുബാഷ് ക, ജില്ലാ സെക്രട്ടറി അരുൺ കുളംമ്പള്ളിൽ, ജില്ലാ ട്രഷറർ ബിജുമോൻ, കെ.എസ്. ജിനീഷ് കട്ടച്ചിറ വരുൺ ഘോഷ്, ഷിനോയി കൊഴുവനാൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു

