ഹൈദരാബാദ്: കാസർക്കോട് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊ. എച് വെങ്കിടേശ്വരലു അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. തെലങ്കാനയിലെ മേഡക്ക് സ്വദേശിയാണ് വെങ്കിടേശ്വരലു.
ഉസ്മാനിയ കോളജിലെ കൊമേഴ്‌സ് വിഭാഗം പ്രൊഫസറായിരുന്നു. 2010ല്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നേടി.

