കുമ്പളയിലെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയ അനില്‍ ആന്റണിക്കെതിരെ കേസ്. കാസര്‍കോഡ് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അനില്‍ ആന്റണിയെ കൂടി പ്രതി ചേര്‍ത്തു.

എസ് എഫ് ഐ ജില്ലാ സെക്രട്ടറി അഡ്വ.എം.ടി സിദ്ധാര്‍ത്ഥന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കോളേജിനടുത്ത് ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിനികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തിയത്. ആനന്ദി നായര്‍ എന്ന എക്‌സ് ഐഡിക്കെതിരെയും കേസ് എടുത്തു

