കോഴിക്കോട്: കുടുംബവഴക്കിനെത്തുടർന്ന് വൃദ്ധയായ ഭർതൃമാതാവിനെ മരുമകൾ ഭക്ഷണം പോലും നൽകാതെ മുറിയിൽ പൂട്ടിയിട്ടതായി പരാതി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയാണ് 85 കാരിയായ വൃദ്ധയെ മോചിപ്പിച്ചത്. മക്കളാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് വയോധികയെ സിവില്‍സ്റ്റേഷനിലെ ‘സഖി’യിലേക്ക് മാറ്റി.

ബുധനാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം. മകനും ഭാര്യയും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ ഉത്തരവ് പ്രകാരമാണ് മരുമകള്‍ ഭർതൃവീട്ടിൽ താമസം തുടങ്ങിയത്. കഴിഞ്ഞദിവസം വഴക്കിനെത്തുടർന്ന് വൃദ്ധയ്ക്ക് ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.

