കോഴിക്കോട് : കോഴിക്കോട് വയോധികയെ കൊലപ്പെടുത്തിയ കേസിൽ കൂട്ടു പ്രതി അറസ്റ്റില്‍. . ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ ആണ് പിടിയിലായത്. ഇയാളെ സേലത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ഒന്നാം പ്രതി സമദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയെയാണ് ഇവർ കൊന്ന് നാടുകാണി ചുരത്തില്‍ തള്ളിയത്.

സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം. ചുരത്തില്‍ നടത്തിയ പരിശോധനയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. കണ്ടെടുത്തത് സൈനബയുടേത് തന്നെയാണോ എന്നുറപ്പിക്കാനായി മൃതദേഹാവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സൈനബ ധരിച്ചിരുന്ന 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനായിട്ടായിരുന്നു കൊലപാതകമെന്നാണ് സമദിന്റെ മൊഴി. നവംബര്‍ ഏഴാം തീയതിയാണ് സൈനബയെ കാണാതാകുന്നത്.

