Kerala

ചേർപ്പുങ്കൽ കോളേജ് എൻ എസ് എസ് ക്യാമ്പ് 26 മുതൽ

ചേർപ്പുങ്കൽ: ബി വി എം കോളേജ് എൻ എസ് എസ് സപ്‌തദിന ക്യാമ്പ് 26 മുതൽ ജനുവരി ഒന്ന് വരെ തീയതികളിൽ നടക്കും. പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റിൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബിച്ചൻ കീക്കോലിൽ ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. ജോസഫ് പനാമ്പുഴ അനുഗ്രഹ പ്രഭാഷണം നടത്തും.

ബർസാർ ഫാ ജോസഫ് മുണ്ടയ്ക്കൽ, പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോർജുകുട്ടി വട്ടോത്ത്, പ്രൊഫ. പി.എസ് അഞ്ജുഷ, വോളന്റിയർ സെക്രട്ടറിമാരായ ക്രിസ്റ്റോ മാത്യു, ആദിത്യ സി എം എന്നിവർ പ്രസംഗിക്കും. കാമ്പസ് കൂടുതൽ ഭംഗിയാക്കുന്നതിനു വേണ്ടി ശ്രമദാനം, പേപ്പർ ബാഗ് നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം, വ്യക്തിത്വവികസന പരിപാടികൾ, കൾച്ചറൽ പ്രോഗ്രാമുകൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും.

 

കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജി. ബാബുരാജ്, മാർസ്ലീവാ മെഡിസിറ്റി എമർജൻസി വിഭാഗം കൺസൽട്ടൻറ് ഡോ. വിഷ്ണു മനോഹർ, റിട്ടയേർഡ് ജില്ലാ ജഡ്ജി അഡ്വ. ഇമ്മാനുവൽ കോലടി എന്നിവർ ക്ളാസുകൾ നയിക്കും. യൂണിഫോമിന് ആൺ-പെൺ വ്യത്യാസം ആവശ്യമോ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഡിബേറ്റിന് പ്രൊഫ. സാന്റി ജോസഫ് മോഡറേറ്ററായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top