ഔറംഗബാദ്:പ്രണയ വിവാഹം ചെയ്തതിന് പ്രതികാരമായി സഹോദരിയുടെ തലവെട്ടി മാറ്റി 17കാരനായ സഹോദരന്‍ , മഹാരാഷ്ട്രയിലെ ഒറംഗാബാദിലാണ് സംഭവം. കൃതി തോര എന്ന പത്തൊമ്പതുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് 19 കാരി 20 കാരനെ പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്തത്. ഇതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്ഷുഭിതരായിരുന്നു. സ്വന്തം മകളെ കൊലപ്പെടുത്താന്‍ അമ്മയാണ് പതിനേഴുകാരനായ മകന് ഒത്താശ ചെയ്തത്. കഴുത്തറുക്കാൻ അമ്മ മകളെ പിടിച്ച് വച്ചുകൊടുത്തുവെന്നാണ് പോലീസ് വിശദമാക്കുന്നത്. തലയറ്റ മൃതദേഹത്തോടൊപ്പം ഫോട്ടോയും ഇവര്‍ എടുത്തു. കൊല്ലപ്പെട്ട യുവതിയെ സന്ദര്‍ശിക്കാനായി ഞായറാഴ്ച അമ്മയും സഹോദരനുമെത്തിയിരുന്നു.

കൊലപാതകത്തിന് ശേഷം സഹോദരിയുടെ തല വീടിന് ഉമ്മറത്തെത്തി വീശിയെറിഞ്ഞ ശേഷമാണ് ഇരുവരും സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തില്‍ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞായറാഴ്ച ഇവര്‍ യുവതിയുടെ ഭര്‍തൃഭവനത്തിലെത്തിയത്. അരിവാള്‍ പോലെയുള്ള ആയുധമുപയോഗിച്ചായിരുന്നു കൊലപാതകം. പോലീസ് കസ്റ്റഡിയിലുള്ള അമ്മയും മകനും കൊലപാതകം ചെയ്തതായി മോഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

