തൊടുപുഴ: കൈക്കൂലി കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഇടുക്കി എസ് സി ഡെവലപ്മെൻറ് ഓഫീസിലെ സീനിയർ ക്ലർക്ക് റഷീദ് കെ പനയ്ക്കലിന്റെ ജാമ്യാപേക്ഷ തൃശ്ശൂർ വിജിലൻസ് കോടതി തള്ളി.
കഴിഞ്ഞ 28 ആം തീയതി മുതൽ ഇടവെട്ടി വലിയജാരം സ്വദേശി റഷീദ് മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലാണ്.പഠനാവശ്യങ്ങൾക്കായി സർക്കാർ നൽകുന്ന ഗ്രാന്റിൽ നിന്നും 25000 രൂപാ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് ഇയാളെ പിടി കൂടിയത്.ഇതിനു മുൻപും ഇയാൾ ഇതേ കുട്ടിയിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നു.ഒരു ദിവസം 420 രൂപാ മാത്രം വരുമാനമുള്ള തൊഴിലാളി കുടുംബത്തോടാണ് ഈ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്.ഇയാൾ പല സ്ഥലങ്ങളിലും അഴിമതി പണം കൊണ്ട് കെട്ടിടങ്ങൾ പണിതു കൊണ്ടിരിക്കുമ്പോഴാണ് കൈക്കൂലി കേസിൽ പിടികൂടപ്പെട്ടത്.


