ബ്രസീലിയൻ ഗായകൻ ഡാർലിൻ മൊറൈസ് എട്ടുകാലിയുടെ കടിയേറ്റ് മരിച്ചു. ഗായകന്റെ മുഖത്താണ് കടിയേറ്റത്. അദ്ദേഹത്തിന്റെ മകൾക്കും എട്ടുകാലിയുടെ കടിയേറ്റു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഒക്ടോബര്‍ 31ന് വീട്ടില്‍ വച്ചാണ് ഗായകന് എട്ടുകാലിയുടെ കടിയേറ്റത്. തുടര്‍ന്ന് ഡാര്‍ലിന് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാന്‍ തുടങ്ങി. കടിയേറ്റ ഭാഗം കരിനീലനിറത്തിലായി. തുടര്‍ന്ന് ഡാര്‍ലിന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും വീണ്ടും അവസ്ഥ മോശമായി. ഇതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു

