Kerala

തൃക്കയിൽ കടവ് റോഡിൽ ബോബ് ക്യാറ്റും ഹിറ്റാച്ചിയും ഇറക്കി പാറമക്ക് നിരത്തി.,. മഴ കഴിഞ്ഞാലുടൻ റോഡ് ഉയർത്തും: ആൻ്റോ ജോസ് പടിഞ്ഞാറേക്കര:

 

 

പാലാ: പുനരുദ്ധാരണം നടക്കുന്ന നഗരസഭയിലെ തൃക്കയിൽ കടവ് റോഡിലെ ചെളിക്കുണ്ട് പാറമക്ക് നിരത്തി കാൽനടയാത്രയ്ക്ക് അനുയോജ്യമാക്കി. രണ്ടു ദിവസം തുടർച്ചയായി നടത്തിയ പ്രവർത്തനത്തെ തുടർന്നാണ് പ്രശ്ന പരിഹാരം സാദ്ധ്യമാക്കിയത്.
തുടർച്ചയായ മഴ മൂലം ഇവിടെ നടന്നു വന്നിരുന്ന പണികൾ തുടരാനാവാതെ വരികയും വാഹനങ്ങൾ ഓടുന്നതുമൂലം മണ്ണിളകി ചെളിക്കുണ്ടായി മാറുകയുമാണു ഉണ്ടായത്.

കാൽനടയാത്ര പോലും ഈ ഭാഗത്ത് തടസ്സമായതോടെ നഗരസഭാ ചെയർമാൻ്റെ നേതൃത്വത്തിൽ നേരിട്ടിറങ്ങി ചെളിനിറഞ്ഞ പ്രദേശത്ത് പാറമക്ക് നിരത്തി താത്കാലിക പ്രശ്ന പരിഹാരം ഉണ്ടാക്കുകയായിരുന്നു. ബോബ് ക്യാറ്റ്, മിനി ഹിറ്റാച്ചി എന്നീയന്ത്രങ്ങളുടെ സഹായത്തോടെയാണ് വെള്ളവും ചെളിയും കെട്ടി നിൽക്കുന്ന ഇവിടം പാറമക്ക് ഉപയോഗിച്ച് ഉറപ്പിച്ചത്. മഴ തീരുകയും വെള്ളം വാർന്നു പോയ ശേഷം റോഡ് വീണ്ടും മെറ്റൽ നിരത്തി ഉയർത്തുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു .മാർച്ച് മുതൽ ഇന്നു വരെ തുടർച്ചയായി പെയ്ത മഴ കാരണം മുടങ്ങിയ തുടർ നിർമ്മാണം സംബന്ധിച്ച് അറിവ് ഉണ്ടായിരിക്കവെ ചിലർ വാർത്ത സൃഷ്ടിക്കുന്നതിനായി വിവാദം ഉയർത്തുകയാണ് ഉണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദിവസമായി തകൃതിയായി പണികൾ നടക്കവെ മറ്റു വാർഡുകളിലെ ഒരു വിഭാഗം യു.ഡി.എഫ് കൗൺസിലർമാർ നടത്തുന്ന തടസ്സവാദങ്ങൾ തള്ളിക്കളയുന്നതായും ചെയർമാൻ പറഞ്ഞു.

 

പ്രദേശവാസികളുടെ ദുരിതത്തിന് താത്കാലിക പരിഹാരം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കിയ ചെയർമാനോടും നഗരസഭാ അധികൃതരോട് ഒപ്പം വാർഡ് കൗൺസിലർ ബിന്ദൂ മനു, ജോസ് ചീരാംകുഴി എന്നിവരും ചേർന്നു. ‘വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്നതിന് റോഡ് ഉയർത്തേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. മഴ കഴിയുന്നതോടെ അവശേഷിക്കുന്ന പണികളും പൂർത്തിയാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top