ഭോപാൽ: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരായ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിന് രൂക്ഷപ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാൻ. ആ പരാമർശത്തിന് മധ്യപ്രദേശോ രാജ്യമോ പ്രിയങ്കയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് ചൗഹാൻ എക്സിൽ കുറിച്ചു.

‘മധ്യപ്രദേശും രാജ്യവും ഒരിക്കലും നിങ്ങളോട് പൊറുക്കില്ല, അന്തസ് കെട്ടതും അസഹനീയവും ധാർഷ്ട്യം നിറഞ്ഞതുമായ ആ വാക്കുകൾക്ക്.’ ചൗഹാൻ എക്സിൽ കുറിച്ചു.

