ഭോപ്പാല്‍: മധ്യപ്രദേശിലെ 81 ശതമാനം എംഎല്‍എമാരും കോടിപതികളെന്ന് റിപ്പോര്‍ട്ട്. 230 ല്‍ 186 എംഎല്‍എമാരും കോടിപതികളാണെന്നും അതില്‍ 107 പേരും ബിജെപി എംഎല്‍എമാരാണെന്നുമാണ് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) മധ്യപ്രദേശ് ഇലക്ഷന്‍ വാച്ചും നടത്തിയ വിവരശേഖരണത്തിലാണ് കണ്ടെത്തല്‍.

129 ബിജെപി എംഎല്‍എമാരില്‍ 107 പേര്‍ (83 ശതമാനം), 97 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 76 പേര്‍ (78 ശതമാനം), മൂന്ന് സ്വതന്ത്ര എംഎല്‍എമാരില്‍ എന്നിവര്‍ക്കാണ് ഒരു കോടിയിലധികം രൂപയുടെ സ്വത്തുള്ളത്. ശരാശരി 10.76 കോടിയാണ് എംഎല്‍എമാരുടെ സ്വത്ത്.
വിജയരാഘവ്ഗഡില്‍ നിന്നുള്ള ബിജെപി എംഎല്‍എ സഞ്ജയ് സത്യേന്ദ്ര പതകിന് 226.17 കോടി രൂപയും രത്ലം സിറ്റി അസംബ്ലി സീറ്റില്‍ നിന്നുള്ള ചേതന്യ കശ്യപിന് 204.6 കോടിയുമാണ് ആസ്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം പന്താനയില്‍ നിന്നുള്ള ബിജെപി എംഎല്‍എയുടെ ആകെ സമ്പത്ത് 50,749 രൂപ മൂല്യമുള്ളതാണ്.

