കൊല്‍ക്കത്ത: കാലിക്കടത്തിനും മറ്റുമായി അതിര്‍ത്തി വേലി മുറിക്കുന്നത് തടയുന്നതിന് ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തേനീച്ച കൂട് സ്ഥാപിച്ച് അതിര്‍ത്തി രക്ഷാസേന. പശ്ചിമ ബംഗാളിലെ അതിര്‍ത്തി മേഖലയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പ്രദേശവാസികള്‍ക്ക് ഉപജീവനമാര്‍ഗം സൃഷ്ടിക്കുന്നതിനുമായാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) പരീക്ഷണം നടത്തിയിരിക്കുന്നത്.

അതിര്‍ത്തി സുരക്ഷ ഉറപ്പാക്കാനും തേനീച്ച കൃഷിയിലൂടെ പ്രാദേശിക ജനങ്ങളെ സഹായിക്കാനും ലക്ഷ്യമിട്ട് നാദിയ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ബിഎസ്എഫിന്റെ 32-ാം ബറ്റാലിയന്‍ അടുത്തിടെ ആരംഭിച്ച ആദ്യ സംരംഭമാണിതെന്ന് ബിഎസ്എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ 4,096 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു, പശ്ചിമ ബംഗാളില്‍ ഇത് ഏകദേശം 2,217 കിലോമീറ്ററാണ്. പദ്ധതിക്കായി ആയുഷ് മന്ത്രാലയത്തെ ബിഎസ്എഫ് നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന് (വിവിപി) കീഴിലാണ് ആയുഷ് മന്ത്രാലയത്തിന്റെഞ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്.

