Kerala

ലഹരിക്കെതിരെ “യോദ്ധാവ്” ആവുക;ഈരാറ്റുപേട്ടയിൽ ബൈക്ക് റാലിയും ,ബോധവൽക്കരണ ക്ലാസും നടത്തി

ഈരാറ്റുപേട്ട :  മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന പോലീസിന്റെ കർമ്മ പരിപാടിയായ യോദ്ധാവിന്റെ ഭാഗമായി ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തിൽ ഇന്ന് രാവിലെ 8 മണിയ്ക്ക ഈരാറ്റുപേട്ട ചേന്നാട് കവലയിൽ വച്ച് വാക്കേഴ്സ് ആർട്സ്  ആന്റ് സ്പോട്സ് ക്ലബ്ബിൽ വച്ച് “ആന്റി ഡ്രെഗ്ഗ് ” എന്ന വിഷയത്തെക്കുറിച്ചു ഈരാറ്റുപേട്ട IP SHO  ബാബു സെബാസ്റ്റ്യൻ ക്ലാസ്സ് നടത്തി.

 

കേരളാ പോലീസ് മയക്കുമരുന്നിനെതിരെ നടത്തുന്ന “യോദ്ധാവ്” എന്ന പദ്ധതിയുടെ സജീവ പ്രവർത്തകരായി ഒരോർത്തും യോദ്ധാക്കളായിമാറി നമ്മുടെ നാടിനെയും വരുംതലമുറയെയും രക്ഷിക്കാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം എന്ന് അദ്ദേഹം പറഞ്ഞു.

 

ജനമൈത്രി ബീറ്റ് ഓഫീസർ ASI ബിനോയി തോമസ്, ക്ലബ്ബ് രക്ഷാധികാരി V M അബ്ദുള്ള ഖാൻ എന്നിവർ ആശംസാ പ്രസംഗം നടത്തി ക്ലബ്ബ് പ്രസിഡന്റ്  അനസ് കൊച്ചേപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി നൈസൽ  കൊല്ലംപറമ്പിൽ സ്വാഗതം പറഞ്ഞു. ബീറ്റ് ഓഫീസർ CPO ഹരീഷ് മോൻ CPO സുഭാഷ് എന്നിവർ സന്നിഹിതരായിരുന്നു. 65 ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്ത ബൈക്ക് റാലി SHO  ബാബു സെബാസ്റ്റ്യൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top